വെടിക്കെട്ട്‌ ദുരന്തം: പാകിസ്ഥാന്‍ അനുശോചനം രേഖപ്പെടുത്തി

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ ദുരന്തത്തില്‍ പാകിസ്ഥാന്‍ അനുശോചനം രേഖപ്പെടുത്തി. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയത്. വെടിക്കെട്ട്‌ ദുരന്തത്തില്‍ നഷ്‌ടപ്പെട്ട വിലപ്പെട്ട ജീവനു

തിരുവനന്തപുരം, പരവൂര്‍ വെടിക്കെട്ട് അപകടം Kollam, Paravoor Blast, Thiruvanthapuram
തിരുവനന്തപുരം| rahul balan| Last Modified ഞായര്‍, 10 ഏപ്രില്‍ 2016 (16:30 IST)
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ ദുരന്തത്തില്‍ പാകിസ്ഥാന്‍ അനുശോചനം രേഖപ്പെടുത്തി. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയത്. വെടിക്കെട്ട്‌ ദുരന്തത്തില്‍ നഷ്‌ടപ്പെട്ട വിലപ്പെട്ട ജീവനുകളില്‍ ആത്മാര്‍ഥമായ ദുഃഖം രേഖപ്പെടുത്തുന്നതായും പരുക്കേറ്റവര്‍ ഏത്രയും പെട്ടന്ന്‌ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും പാക്‌ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

കമ്പക്കെട്ട്‌ മത്സരത്തിനിടെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ 110 പേരാണ് മരിച്ചത്. 400 ഓളോം പേര്‍ക്ക് പരുക്കുകളോടെ ആശുപത്രിയിലാണ്. ഇതില്‍ 77പേരുടെ നില ഗുരുതരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :