വൃദ്ധനെ കാലനും കയ്യൊഴിഞ്ഞു

ബ്യൂണസ് അയേഴ്സ്| WEBDUNIA| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2008 (17:39 IST)
അര്‍ജന്‍റീനയില്‍ ആത്മഹത്യ ചെയ്യാനായി അഞ്ച് പ്രാവശ്യം തലയ്ക്ക് വെടിവച്ച വൃദ്ധന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആത്മഹത്യാ ശ്രമത്തിനിടയില്‍ ഒരു പ്രാവശ്യം ഇയാള്‍ ഉദരത്തിലും വെടി വച്ചിരുന്നു.

അര്‍ജന്‍റീനയിലെ പുന്‍റ അല്‍റ്റ നഗരത്തിലാണ് സംഭവം. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘തെലം’ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഗുരുതരമായ പരിക്കേറ്റെങ്കിലും ഞങ്ങള്‍ കണ്ടെത്തുമ്പോള്‍ അയാള്‍ക്ക് ബോധമുണ്ടായിരുന്നു. സംസാരിക്കാനാവുമായിരുന്നില്ല. എന്നാല്‍, ആംഗ്യങ്ങളിലൂടെ കാര്യം വിശദീകരിക്കുകയായിരുന്നു- പൊലീസ് ഉദ്യോഗസ്ഥനായ ഹെര്‍മന്‍ റൂബന്‍ ഗബ് പറഞ്ഞു.

ഒറ്റയ്ക്കാണ് എണ്‍പത്തിനാല് കാരനായ വൃദ്ധന്‍ ജീവിച്ചിരുന്നത്. പഴയ തോക്കും വെടി മരുന്നുമാണ് ഉപയോഗിച്ചത് എന്നതിനാല്‍ സാധാരണ പോലെ മാരക ശേഷിയില്‍ വെടി പൊട്ടാത്തതാണ് വൃദ്ധന്‍ രക്ഷപ്പെടാന്‍ കാ‍രണമെന്ന് പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :