വിജയരഹസ്യം അടിവസ്ത്രത്തില്‍!

ബീജിംഗ്| WEBDUNIA|
PRO
പരീക്ഷകളില്‍ പരാജയപ്പെടുമെന്ന് കരുതി വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിജയം നിങ്ങള്‍ക്കരുകിലുണ്ട്. അടിവസ്ത്രം വാങ്ങിയാല്‍ മാത്രം മതി. എന്താണ് ഈ പറഞ്ഞുവരുന്നതെന്നാണോ? ചൈനയിലെ ഒരു അടിവസ്ത്ര നിര്‍മ്മാണക്കമ്പനിയുടെ പുതിയ വിപണനതന്ത്രത്തെക്കുറിച്ചാണ്.

‘സുവാംഗ് യുവാംഗ്കു’ എന്ന അടിവസ്ത്ര നിര്‍മ്മാണ കമ്പനിയാണ് തങ്ങളുടെ ഉത്പന്നത്തില്‍ വിജയമന്ത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഹൈസ്കൂള്‍ പരീക്ഷകള്‍ ജയിക്കാനുള്ള ടിപ്പുകള്‍ അടങ്ങിയ ഒരു ഹാന്‍ഡ് ബുക്കാണ് കമ്പനി അടിവസ്ത്രങ്ങള്‍ക്കൊപ്പം സൌജന്യമായി നല്‍കുന്നത്. അടിവസ്ത്രം വാങ്ങുന്ന കുട്ടികള്‍ ഈ ഹാന്‍‌ഡ് ബുക്ക് ഒന്ന് മറിച്ചുനോക്കുകയേ വേണ്ടൂ. ഹൈസ്കൂള്‍ പരീക്ഷകളില്‍ വിജയം സുനിശ്ചിതം!

വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഹാന്‍ഡ് ബുക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നതാണെന്നാണ് ‘സുവാംഗ് യുവാംഗ്കു’ കമ്പനി അവകാശപ്പെടുന്നത്. എന്തായാലും ഈ തന്ത്രം പ്രയോഗിച്ചശേഷം അടിവസ്ത്ര വിപണനത്തില്‍ കമ്പനിക്ക് വലിയ അഭിവൃദ്ധിയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :