വാലന്‍റൈന്‍ ദിനത്തില്‍ പാരിസ് അതിരുവിട്ടു

ലണ്ടന്‍| WEBDUNIA|
PRO
മോഡലും നടിയുമായ പാരിസ് ഹില്‍ട്ടണ്‍ എന്ന സുന്ദരി എപ്പോഴാണ് വിവാദമുണ്ടാക്കുന്നതെന്ന് വ്യക്തമായി പറയാന്‍ സാധിക്കും. പാരിസ് മദ്യപിച്ചു ‘ഫിറ്റ്’ ആയാല്‍ പിന്നെ ടാബ്ലോയിഡുകള്‍ക്ക് നല്ലകാലമാണ്, തീര്‍ച്ചയായും നല്ലൊരു അശ്ലീല വാര്‍ത്ത ഇവര്‍ തരപ്പെടുത്തിക്കൊടുക്കും!

ഏറ്റവും പുതിയതായി‍, വാലന്റൈന്‍ ദിനത്തിലാണ് പാരിസ് പാപ്പരാസികള്‍ക്ക് നല്ലൊരു വാര്‍ത്ത സമ്മാനിച്ചത്. പ്രണയ ദിനത്തില്‍ പാരിസ് ഒരു പുതിയ ബിയറിന്റെ പ്രചരണാര്‍ത്ഥം ബ്രസീലില്‍ എത്തിയതായിരുന്നു. ‘ലോഞ്ച്’ പാര്‍ട്ടിയില്‍ പാരിസ് മദ്യപിച്ച് ഫിറ്റായി. ഫിറ്റായ പാരിസ് തന്റെ അടിവസ്ത്ര പ്രദര്‍ശനം നടത്തിയതോടെ പാര്‍ട്ടി ചൂടാവുകയായിരുന്നു!

കൂട്ടുകാര്‍ ഡോ റെയിന്‍‌ഹാര്‍ഡിനോടൊപ്പമായിരുന്നു പാരിസ് പാര്‍ട്ടിക്ക് എത്തിയത്. ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍ മുതല്‍ അതിരുവിട്ട അംഗചലനങ്ങളായിരുന്നു പാരിസിന്റേത്. ചില സെക്സി സ്റ്റെപ്പുകള്‍ വച്ച് പാര്‍ട്ടിക്ക് കൊഴുപ്പേകാന്‍ പാരിസ് ശ്രമിച്ചു എങ്കിലും മദ്യം തലയ്ക്ക് പിടിച്ചതിനാല്‍ പരാജയപ്പെടുകയായിരുന്നു. അവസാനം, വളരെ മോശമായ അവസ്ഥയിലാണ് അവര്‍ പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ, ഇവര്‍ പൂര്‍ണ നഗ്നയായി കുളിക്കുന്ന രംഗം വെബ്ബില്‍ പ്രചരിച്ചത് വന്‍‌ വിവാദമായിരുന്നു. ഒരു വന്‍ വ്യാപാരി നടത്തിയ പാര്‍ട്ടിയില്‍ പാരിസ് നഗ്ന നൃത്തം ചെയ്തു എന്ന വാര്‍ത്തയുടെ ചൂ‍ടാറിയിട്ടുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :