വസ്‌ത്രനിര്‍മ്മാണശാലയില്‍ തീപിടുത്തം: 60 പേര്‍ മരിച്ചു

കറാച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
പാകിസ്ഥാനിലെ കറാച്ചിയിലെ വസ്‌ത്ര നിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 60 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്‌തു. ചൊവ്വാഴ്‌ച രാത്രിയാണ് വസ്ത്ര നിര്‍മ്മാണശാലക്ക് തീപിടിച്ചത്.

450 പേരോളം ജോലി ചെയ്യുന്ന നിര്‍മ്മാണ ശാലയില്‍ തുണികള്‍ക്ക് തീ പിടിച്ച് മുഴുവന്‍ കത്തിയമരുകയായിരുന്നു. നിര്‍മ്മാണശാലയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്ക് തീപിടുത്തം ഉണ്ടായ ഉടനെ രക്ഷപ്പെടാന്‍ കഴിയാത്തതാണ് മരണനിരക്ക് കൂടാനുള്ള കാരണം. തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ പലതും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ലെയെന്ന് പൊലീസ് സൂപ്രണ്ട് അമീര്‍ ഫറൂഖി പറഞ്ഞു.

ഇതിനുമുന്‍പ് കറാച്ചിയിലെ ഒരു ഷൂ നിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള തീപിടുത്തങ്ങള്‍ പാകിസ്ഥാനിലെ വ്യാപാര മേഖലകള്‍ക്ക് പേടി സ്വപ്‌നമായിക്കൊണ്ടിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :