ലോകം ഹൈടെക്, ഇന്ത്യ വളരെ പിന്നില്‍!

മോസ്കോ| WEBDUNIA|
PRO
ആഗോളതലത്തില്‍ 62 ശതമാനം ജനങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ കൂടി ആശയങ്ങള്‍ കൈമാറുന്നവരാണെന്ന് റിപ്പോര്‍ട്ട്. ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍ ഇന്തോനേഷ്യയാണ് മുന്നില്‍. ഇന്തോനേഷ്യയില്‍ പത്തില്‍ എട്ടുപേര്‍ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായാണ് വിവരം.

റഷ്യ, അര്‍ജന്‍റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും ജനങ്ങള്‍ വളരെ അഡ്വാന്‍സ്ഡാണ്. ഇവിടങ്ങളിലെ 75 ശതമാനം ജനങ്ങളും ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നവരാണ്.

അതേസമയം, ഇ - മെയില്‍ വഴി ആശയവിനിമയം ഏറ്റവും കുറച്ച് നടക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ 68 ശതമാനം ജനങ്ങള്‍ മാത്രമാണ് ഇ - മെയില്‍ ഉപയോഗിക്കുന്നത്. ഇ - മെയില്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യം സൌദിയാണ്.

English Summary: 85% of people around the globe who are connected online send and receive emails and 62% communicate through social networking sites.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :