ലൈബീരിയയില്‍ വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചു

ലൈബീരിയയില്‍ വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 30 കാരിയായ വനിതയാണ് എബോളയേ തുടര്‍ന്ന് മരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ന്യൂ ക്രൂ നഗരത്തിലെ റിഡംഷന്‍ ഹോസ്പിറ്റലില്‍ വച്ച് മരിച്ചത്. ലാബ് വഴി നടത്തിയ പരിശോധനയിലാണ്

മൊൺറോവിയ, ലൈബീരിയ, എബോള വൈറസ് Monrovia, Laibeeria, Ebola virus
മൊൺറോവിയ| rahul balan| Last Modified ശനി, 2 ഏപ്രില്‍ 2016 (11:46 IST)
ലൈബീരിയയില്‍ വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 30 കാരിയായ വനിതയാണ് എബോളയേ തുടര്‍ന്ന് മരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ന്യൂ ക്രൂ നഗരത്തിലെ റിഡംഷന്‍ ഹോസ്പിറ്റലില്‍ വച്ച് മരിച്ചത്. ലാബ് വഴി നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ലൈബീരിയയില്‍ എബോള പൂര്‍ണമായും നീക്കംചെയ്തെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും വീണ്ടും കണ്ടെത്തിയത്​ വൈറസിന്റെ ഭയാനകതയാണ് വ്യക്തമക്കുന്നതെന്നും ലൈബീരിയയിലെ എബോള നിര്‍മാര്‍ജന വിഭാഗം മേധാവി ടോള്‍ബര്‍ട്ട് നെയിന്‍സ്വാഹ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 14നാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ എബോള നിര്‍മാര്‍ജനം ചെയ്തതായി
പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം എബോള നിര്‍മാര്‍ജനം ചെയ്തതായി പ്രഖ്യാപിച്ച ശേഷം രണ്ടു തവണ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :