ലിബിയയില്‍ 1,117 തടവുകാര്‍ ജയില്‍ ചാടി

ബന്‍ഗാസി| WEBDUNIA|
PRO
ലിബിയയില്‍ വ്യാപകമായി തടവുകാര്‍ ജയില്‍ ചാടി. ലിബിയയിലെ ജയിലിലെ കലാപത്തില്‍ 1,117 തടവുകാര്‍ നഗരത്തിലെ അല്‍ കുയ്ഫിയ ജയിലില്‍നിന്നു രക്ഷപ്പെടുകയായിരുന്നു.

തടവ് ചാടിയ 100 പേരെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. ജയിലില്‍ കലാപം ആരംഭിച്ചതിനൊപ്പം പുറത്തുനിന്ന്‌ ആക്രമണവുമുണ്ടാകുകയും ചെയ്തു. ഇത്രയും ആക്രമണമുണ്ടായതിനിടയിലായിരുന്നു കൂട്ടജയില്‍ചാട്ടം ഉണ്ടായത്. തടവുകാര്‍ക്കുനേരെ വെടിവയ്ക്കരുതെന്നു നിര്‍ദേശമുണ്ടായിരുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രക്ഷപ്പെട്ടവരില്‍ മറ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരും ഉള്‍പ്പെടുന്നു. മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണകാലത്തെ കേസുകളുമായി ബന്ധപ്പെട്ടവരും ജയില്‍ ചാടിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :