ഫ്രാന്‍സിന്റെ പ്രഥമ വനിത കാര്‍ല ബ്രൂണിക്ക് സുരക്ഷാ പേടി. ബ്രൂണിയുടെ ലാപ്ടോപ്പുകളും ഒരു കൈയ്യെഴുത്തുപ്രതിയും സ്വന്തം പി എയുടെ പക്കല്‍ നിന്ന് മോഷണം പോയതാണ് വിനയായത്.
ബ്രൂണിയെ സംബന്ധിക്കുന്ന വളരെ സ്വകാര്യമായ വിവരങ്ങള്‍ ലാപില്‍ ഉണ്ടെന്നാണ് സൂചന. ഇത് തനിക്ക് പ്രശ്നമുണ്ടാക്കുമെന്ന ഭയത്തിലാണ് ഫ്രാന്‍സിന്റെ പ്രഥമ വനിത.
കമ്പ്യൂട്ടറിലുള്ള വിവരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമല്ല എങ്കിലും കാര്‍ല ബ്രൂണിയുടെയും നിക്കോളാസ് സര്‍ക്കോസിയുടെയും ഭാവി സന്ദര്‍ശനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മോഷ്ടാക്കളുടെ പക്കല്‍ എത്തിയിരിക്കാമെന്നാണ് സൂചന. ഇത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നത്.