ലാദന്‍ വധിക്കപ്പെട്ട അബോട്ടാബാദ് അമ്യൂസ്മെന്റ് പാര്‍ക്ക് ആകുന്നു!

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
അല്‍ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ട പാകിസ്ഥാനിലെ അബോട്ടാബാദില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് വരുന്നു. അബോട്ടാബാദ് പട്ടണത്തിലെ ഒളിയിടത്തില്‍ വച്ചാണ് ലാദനെ യു എസ് പ്രത്യേക സേന കൊലപ്പെടുത്തിയത്.

ഹിമാലയത്തിന്റെ താഴ്വരയിലുള്ള അബോട്ടാബാദിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കണക്കിലെടുത്താണ് ഇവിടെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ പ്രവിശ്യാ ഭരണകൂടം തീരുമാനിച്ചത്. 50 മില്യണ്‍ ഡോളര്‍ ചിലവിട്ട് 50 ഏക്കറിലാണ് പാര്‍ക്ക് നിര്‍മ്മാണം.

കാഴ്ചബംഗ്ലാവ്, ജലവിനോദങ്ങള്‍, ഗോള്‍ഫ് മൈതാനം, പാരാഗ്ലൈഡിങ് ക്ലബ്, പര്‍വതാരോഹണം തുടങ്ങിയവയ്ക്കുള്ള സൌകര്യങ്ങളാണ് ഒരുങ്ങുന്നത്. എന്നാല്‍ പാര്‍ക്കിന് ലാദന്റെ ഓര്‍മ്മകളുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല.

2011ല്‍ സൈനിക നടപടിയിലൂടെ ലാദന്‍ വധിക്കപ്പെട്ടതോടെയാണ് അബോട്ടാബാദ് ലോകശ്രദ്ധയാകര്‍ഷിച്ചത്. ലാദന്‍ ഒളിച്ചുപാര്‍ത്ത വീട് പാകിസ്ഥാന്‍ ഭരണകൂടം പിന്നീട് പൊളിച്ചുനീക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :