ലാദന്‍ പാകിസ്ഥാനില്‍ ഇല്ല: ഗീലാനി

വാഷിംഗ്ടണ്‍| WEBDUNIA|
അല്‍-ക്വൊയ്ദ ഭീകരന്‍ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ ഇല്ല എന്ന് യൂസുഫ് റാസ ഗീലാനി. ലാദന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള മലനിരകളില്‍ ഉണ്ട് എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലാദന്‍ ഗോത്രവര്‍ഗ്ഗ മേഖലയിലെ മലനിരകളില്‍ ഒളിച്ചു കഴിയുന്നുണ്ടായിരുന്നു എങ്കില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടുമായിരുന്നില്ല. ലാദന്‍ പാകിസ്ഥാനില്‍ ഇല്ല. പാകിസ്ഥാന്റെ സൈനിക നടപടികള്‍ വന്‍ വിജയമായിരുന്നു. ലാദന്‍ ഒളിവില്‍ താമസിച്ചിരുന്നു എങ്കില്‍ അറസ്റ്റിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാവുമായിരുന്നു. ലാദന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയമാണെന്നും ഗീലാനി ഒരു യുഎസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താലിബാനുമായി ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യമില്ല എന്നും തീവ്രവാദികള്‍ക്കെതിരെ കടുത്ത നിലപാട് തുടരുമെന്നും ഗീലാനി ആണവ സുരക്ഷാ ഉച്ചകോടിക്ക് എത്തിയപ്പോള്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

26/11 ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ഇന്ത്യ കൂടുതല്‍ തെളിവുകള്‍ കൈമാറണമെന്നും പാകിസ്ഥാനില്‍ നിന്ന് ഇന്ത്യക്കെതിരെയുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുകയില്ല എന്നും ഗീലാനി പറഞ്ഞു. ഇന്തോ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ യുഎസിന്റെ ഇടപെടല്‍ ആഗ്രഹിക്കുന്നു എന്നും ഗീലാനി മാധ്യമസമ്മേളനത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :