ലാദന്റെ മൃതദേഹം കടലില്‍ താഴ്ത്തിയ കപ്പല്‍ ചെന്നൈയില്‍!

ചെന്നൈ| WEBDUNIA|
PRO
PRO
അല്‍ ഖ്വയിദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ കൊന്നശേഷം മൃതദേഹം കടലില്‍ മറവു ചെയ്യാന്‍ കൊണ്ടുപോയ അമേരിക്കന്‍ പടക്കപ്പല്‍ 'യുഎസ്‌എസ്‌ കാള്‍ വിന്‍സന്‍' ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍. വിശാഖപട്ടണത്തിനും ചെന്നൈക്കും ഇടയില്‍, ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്ന ഇന്ത്യ-യു എസ്‌ സംയുക്‌ത നാവികാഭ്യാസത്തില്‍ പങ്കെടുക്കാനാണ് കപ്പല്‍ എത്തുന്നത്.

മലബാര്‍ 2012 എന്ന് പേരുള്ള പതിനഞ്ചാമത് സംയുക്‌ത വാര്‍ഷിക നാവികാഭ്യാസമാണ് നടക്കുന്നത്. ശനിയാഴ്ചയാണ് 'യുഎസ്‌എസ്‌ കാള്‍ വിന്‍സന്‍' ചെന്നൈ തീരത്ത് എത്തുക. നാവികാഭ്യാസം 16 വരെ നീണ്ടുനില്‍ക്കും.

അമേരിക്കന്‍ നാവികസേനയുടെ മറ്റ് പടക്കപ്പലുകളും പങ്കെടുക്കുന്നുണ്ട്.

English Summary: The nuclear-powered USS Carl Vinson (CVN-70), which the American military has said was used to dispose of the body of Osama bin Laden at an undisclosed location in the Indian Ocean, will dock off the Chennai port on Saturday.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :