അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ ഒറ്റുകൊടുത്തത് ഒരു താലിബാന്‍ നേതാവാണെന്ന് റിപ്പോര്‍ട്ടുകള്‍. താലിബാനും യുഎസും തമ്മിലുള്ള രഹസ്യ കരാറാണ് ലാദന്റെ അന്ത്യത്തില്‍ കലാശിച്ചത് എന്ന് ‘ദ മിറര്‍’ വെബ്സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലാദന്റെ അബോത്തബാദ് താവളത്തില്‍ നിന്ന് ലഭിച്ച രഹസ്യ രേഖകളില്‍ നിന്നാണ് യുഎസും താലിബാന്‍ സ്ഥാപകരില്‍ ഒരാളുമായ മുല്ല അബ്ദുള്‍ ബരാദറും തമ്മിലുള്ള രഹസ്യ കരാറിനെ കുറിച്ച് വ്യക്തമായത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലാദനെ പിടികൂടാനോ വധിക്കാനോ സാധിച്ചാല്‍ അതിനു ശേഷം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ കേന്ദ്രങ്ങളിലുള്ള ആക്രമണം നിര്‍ത്താമെന്നായിരുന്നു കരാര്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറിയര്‍ ഏജന്റിന്റെ ടെലഫോണ്‍ സംഭാഷണം പിന്തുടര്‍ന്നാണ് ഒസാമയെ പിടികൂടിയതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, പുതിയ വിവരങ്ങള്‍ അനുസരിച്ച് താലിബാന്‍-യുഎസ് കരാറിലാണ് ലാദന്റെ അന്ത്യം സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ അറസ്റ്റിലായ ബരാദറിനെ ചോദ്യം ചെയ്യലിനു ശേഷം ഒക്ടോബറില്‍ മോചിപ്പിച്ചിരുന്നു. ലാദനും തന്റെ അനുയായികളില്‍ ചിലരുമായി അകല്‍ച്ചയുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.