ലണ്ടന്‍ ഒളിമ്പിക്സിന് അല്‍ ഖ്വയിദ ഭീഷണി

ലണ്ടന്‍| WEBDUNIA|
PRO
PRO
ജൂലൈയില്‍ നടക്കുന്ന ലണ്ടന്‍ ഒളിമ്പിക്സിന് ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ ഭീഷണിയുണ്ടെന്ന് ബ്രിട്ടിഷ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഇതിനു വേണ്ട സുരക്ഷാ മുന്‍‌കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.

അല്‍ ഖ്വയിദ അറബ് രാജ്യങ്ങള്‍ ലക്‍ഷ്യമിടുന്നതായും ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അറബ് വസന്തമെന്ന പേരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ മുതലെടുക്കാനാണ് ഭീകരരുടെ തീരുമാനം. ഈ രാജ്യങ്ങളില്‍ നിന്ന് യുവാക്കളെ പരിശീലിപ്പിക്കാനാണ് ലക്‍ഷ്യമിടുന്നത്.

യമന്‍, ഈജിപ്ത്, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളെയാണ് പ്രധാനമായും ലക്‍ഷ്യം വയ്ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :