റേഡിയോ വത്തിക്കാന്‍ കൊമേഴ്സ്യലാവുന്നു!

റേഡിയോ വത്തിക്കാന്‍
PROPRO

മലയാളമടക്കമുള്ള വിവിധ ലോകഭാഷകളില്‍ പാട്ടുകളും ഭക്തിപ്രധാനങ്ങളായ പ്രസംഗങ്ങളും പോപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളും റേഡിയോ വത്തിക്കാന്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇതുമല്ലാതെ വത്തിക്കാന്‍‌റേഡിയോ ഡോട്ട് ഓര്‍ഗെന്ന സൈറ്റില്‍ മലയാളമടക്കമുള്ള ഇന്ത്യന്‍ ഭാഷാപതിപ്പുകളും വത്തിക്കാന്‍ പരിപാലിച്ച് പോരുന്നുണ്ട്. ഇരുനൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന വത്തിക്കാന്‍ സ്റ്റേഷനില്‍ നിന്ന് 47 ഭാഷകളിലാണ് പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്

ലോകത്തിലെ ഏറ്റവും പഴയ ബ്രോഡ്‌കാസ്റ്റര്‍മാരില്‍ ഒന്നാണ് റേഡിയോ വത്തിക്കാന്‍. എഴുപത്തിമൂന്ന് വര്‍ഷത്തെ റേഡിയോ വത്തിക്കാന്റെ ചരിത്രത്തില്‍ ആദ്യമായാണ് സാമ്പത്തിക പ്രശ്നം കടന്നുവരുന്നത്. ഒരുവര്‍ഷത്തെ റേഡിയോ വത്തിക്കാന്റെ ചെലവ് ഏകദേശം 30 മില്യണ്‍ ഡോളറാണ്. ഇതിനുമാത്രം വരവ് ഇല്ലതാനും. ഇത് പരിഹരിക്കാനായിട്ടാണ് പരിപാടികള്‍ക്കിടയില്‍ പരസ്യം നല്‍കാന്‍ വത്തിക്കാന്‍ ഒരുങ്ങുന്നത്.

വൈദ്യുതി ഉല്‍‌പാദിപ്പിക്കുന്ന ഒരു ഇറ്റാലിയന്‍ കമ്പനിയാണ് റേഡിയോ വത്തിക്കാന് ആദ്യ പരസ്യം നല്‍‌കുന്നത്. ജൂലൈ ആറുമുതല്‍ പരിപാടികള്‍ക്കിടയില്‍ ഈ പരസ്യം കേള്‍ക്കാം. ആരംഭത്തില്‍ അഞ്ച് ഭാഷകളിലാണ് ഈ പരസ്യം പ്രക്ഷേപണം ചെയ്യുക.

വത്തിക്കാന്‍:| WEBDUNIA|
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ശ്രവിക്കുന്ന റേഡിയോ വത്തിക്കാന്‍ പരിപാടികള്‍ക്കിടെ പരസ്യം നല്‍‌കാനൊരുങ്ങുന്നു. റേഡിയോ വത്തിക്കാന്റെ ചെലവുകള്‍ താങ്ങാവുന്നതിലും അധികം ആയതുകൊണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് വത്തിക്കാന്‍ തയ്യാറെടുക്കുന്നത്. റേഡിയോ വത്തിക്കാന്‍ കൊമേഴ്സ്യലാവുന്നതിന് ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ അംഗീകാരം നല്‍‌കിക്കഴിഞ്ഞു.
റേഡിയോ വത്തിക്കാന്‍ പരസ്യം പ്രക്ഷേപണം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതോടെ നിരവധി കമ്പനികള്‍ അവരുടെ പരസ്യം നല്‍‌കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ക്രൈസ്തവ ധാര്‍മികതയ്ക്ക് നിരക്കുന്നതാണോ പരസ്യങ്ങള്‍ എന്ന് വിശകലനം ചെയ്തതിന് ശേഷം മാത്രമേ അനുമതി നല്‍കൂ എന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഒരു കമ്മറ്റിയും രൂപീകരിക്കപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :