റുമേനിയന്‍ സര്‍ക്കാരിന് മന്ത്രവാദ ഭീഷണി!

ലണ്ടന്‍| WEBDUNIA|
PRO
നികുതി വേണമെന്ന് പറഞ്ഞ് റുമേനിയന്‍ സര്‍ക്കാര്‍ മന്ത്രവാദിനികളെ പിണക്കി. ഫലമോ? സര്‍ക്കാരിനെ താഴെയിറക്കാന്‍ ദുര്‍മന്ത്രവാദിനികള്‍ പൈശാചിക ശക്തികളുടെ സഹായം തേടിത്തുടങ്ങി!

ജ്യോതിഷികളെയും ദുര്‍മന്ത്രവാദിനികളെയും വരുമാന നികുതിയുടെ പരിധിയില്‍ കൊണ്ടുവന്നതാണ് മന്ത്രവാദിനി സമൂഹത്തെ ദേഷ്യത്തിലാക്കിയിരിക്കുന്നത്. മന്ത്രവാദിനികളുടെ സംഘം രാജ്യത്തിന്റെ തെക്കന്‍ സമതല പ്രദേശത്ത് കഴിഞ്ഞ ദിവസം ഒത്തുകൂടുകയും മാന്‍ഡ്രേക്ക് എന്ന് വിളിക്കുന്ന വിഷച്ചെടിയില്‍ മന്ത്രവാദം ചെയ്ത് ഡാന്യൂബ് നദിയില്‍ നിക്ഷേപിക്കുകയും ചെയ്തു. സര്‍ക്കാരിന് ഇതോടെ വിപരീത ഫലങ്ങളെ നേരിടേണ്ടി വരുമെന്നാണ് മന്ത്രവാദിനികളുടെ മുന്നറിയിപ്പ്.

എന്നാല്‍, ഇതുകൊണ്ടൊന്നും സര്‍ക്കാര്‍ കുലുങ്ങിയില്ല എങ്കില്‍ പൂച്ചയുടെ കാഷ്ഠവും ചത്ത നായയെയും ഉപയോഗിച്ച് സര്‍ക്കാരിനെതിരെ കടുത്ത പ്രയോഗം നടത്തുമെന്നാണ് മന്ത്രവാദിനികളുടെ രാജ്ഞി എന്ന് അറിയപ്പെടുന്ന ബ്രതാര ബുസിയ എന്ന അറുപത്തിമൂന്നുകാരി ഭീഷണി മുഴക്കുന്നത്. ദുര്‍മന്ത്രവാദം ചെയ്തതിന്റെ പേരില്‍ ഇവര്‍ 1977 കാലഘട്ടത്തില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

മന്ത്രവാദിനികളെ ദ്രോഹിക്കുന്നവരെ തിരിച്ചും ദ്രോഹിക്കുമെന്നാണ് ബുസിയ പറയുന്നത്. തന്റെ മന്ത്രവാദത്തിന്റെ ശക്തി നശിച്ചിട്ടില്ല എന്നും ഇവര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :