റഷ്യയെ ഒറ്റപ്പെടുത്താന്‍ അമേരിക്ക; ഇന്ത്യയും ചൈനയുമായി ബന്ധം മെച്ചപ്പെടുത്തുന്നു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
റഷ്യയ്ക്കെതിരേ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം തുടങ്ങി‍. റഷ്യയെ ഒറ്റപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്‌ഷ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ആരെയും നിര്‍ബന്ധിക്കാനില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.

ക്രിമിയ പ്രശ്നനവുമായി ബന്ധപ്പെട്ടാണ് അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം വഷളായത്. പ്രശ്നവുമായി ബന്ധപ്പെട്ട് യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ നടന്ന വോട്ടിംഗില്‍ പങ്കെടുക്കാതെ മാറിനിന്നതോ റഷ്യക്കൊപ്പം നില്‍ക്കത്തവരെയോ ആണ് ഒപ്പം നിര്‍ത്താനായിഅമേരിക്ക നയതന്ത്ര ബന്ധങ്ങള്‍ ഉപയോഗിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റ് വക്താവ് മാരീ ഹാഫ് പറയുന്നു.

യു എന്‍ ജനറല്‍ അസംബ്ലിയിലെ പത്തുരാജ്യങ്ങള്‍ മാത്രമാണ് റഷ്യയ്ക്ക് അനുകൂലമായി വോട്ടുചെയ്തത്. അതിനാല്‍ നയതന്ത്രതലത്തിലുള്ള നീക്കം ഫലം കാണുമെന്നാണ് അമേരിക്ക കരുതുന്നത്. ഇതിനിടെ ശ്രീലങ്കന്‍ വിഷയത്തില്‍ ഇന്ത്യ വോട്ടിംഗില്‍നിന്ന് മാറിനിന്നതിനേയും വക്താവ് വിമര്‍ശിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :