റഷ്യയില്‍ 18 അമേരിക്കകാര്‍ക്ക് വിലക്ക്

മോസ്‌കോ: | WEBDUNIA|
PRO
PRO
രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് പതിനെട്ട് അമേരിക്കക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് 18 റഷ്യക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം. മുന്‍ അമേരിക്കന്‍ നിയമ വകുപ്പ് ഉദ്യോഗസ്ഥന്‍ ജോണ്‍ യൂ, മുന്‍ യുഎസ് വൈസ് പ്രസിഡണ്ട് ഡിക് ചെന്നിയുടെ ചീഫ് സ്റ്റാഫായിരുന്ന ഡേവിഡ് അഡിംഗ്ടണ്‍, ഗ്വാണ്ടനാമോ ജയില്‍ കമാണ്ടര്‍മാരായ ജിയോഫ്രി മില്ലര്‍, ജെഫ്രി ഹെര്‍ബെസണ്‍ എന്നിവരാണ് റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയ 18 അമേരിക്കക്കാരില്‍ പ്രമുഖര്‍. റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇവരുടെ പട്ടിക പ്രഖ്യാപിച്ചത്.

മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന റഷ്യന്‍ ഉദ്യോഗസ്ഥരെ കരിമ്പട്ടികയില്‍ പെടുത്താനായി കൊണ്ടുവന്ന മാഗ്‌നിറ്റിസ്‌കി നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അമേരിക്ക റഷ്യക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്ക മാഗ്നിറ്റിസ്‌കി നിയമം പാസാക്കിയതിന് തിരിച്ചടിയായി റഷ്യയില്‍ നിന്നുളള കുട്ടികളെ അമേരിക്കക്കാര്‍ ദത്തെടുക്കുന്നത് നിരോധിച്ചുകൊണ്ടുളള നിയമം റഷ്യ പാസാക്കിയിരുന്നു.റഷ്യയില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് 2008ല്‍ അറസ്റ്റിലായ അഭിഭാഷകന്‍ സെര്‍ജി മാഗ്‌നിറ്റിസ്‌കി കസ്റ്റഡിയില്‍ വെച്ചു കൊല്ലപ്പെട്ടിരുന്നു. മാഗ്നിറ്റിസ്‌കിയെ ജയില്‍ അഴിക്കുള്ളിലാക്കിയ ഉദ്യോഗസ്ഥര്‍ക്കായിരുന്നു അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :