ബാഗ്ദാദ്|
Last Modified തിങ്കള്‍, 28 ഡിസംബര്‍ 2015 (10:54 IST)
ഇറാഖില്‍ ഐ എസ് ഭീകരര്‍ കൈവശം വച്ചിരുന്ന റമാദി നഗരം ഇറാഖ് സൈന്യം പിടിച്ചെടുത്തു. ഇത് ഇറാഖില്‍ ഐ എസിന് സമീപകാലത്ത് ഏല്ക്കുന്ന ഏറ്റവും കനത്ത തിരിച്ചടിയാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇതുവരെ സൈന്യം നടത്തിയ ഏറ്റവും വലിയ മുന്നേറ്റമായാണ് ഇത് കണക്കാക്കുന്നത്.
നിരവധി തവണ സൈന്യം മുന്നേറ്റം നടത്തിയിരുന്നെങ്കിലും റമാദി പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. റമാദിയിലേക്കുള്ള പാതയിലാകെ ഭീകരര്‍ ബോംബുകള്‍ സ്ഥാപിച്ചിരുന്നു. ഇത് അതിജീവിച്ചാണ് സൈന്യം റമാദിയിലെത്തി ഐ എസിനെ പരാജയപ്പെടുത്തിയത്. റമാദി പിടിച്ചെടുത്തതോടെ ഐ എസിന്റെ കൈവശമുള്ള മറ്റ് പ്രദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ വേഗം വിജയം കാണുമെന്നാണ് സൈന്യം വിലയിരുത്തുന്നത്.
ബാഗ്ദാദില്‍ നിന്നും 110 കിലോമീറ്റര്‍ അകലെ അന്‍ബര്‍ പ്രവിശ്യയിലുള്ള നഗരമാണ് റമാദി. ഇറാഖ് ജനങ്ങള്‍ തെരുവില്‍ ആഹ്ലാദപ്രകടനം നടത്തി.