രാജിയില്ല, നവീകരണം നടത്താമെന്ന് മുബാറക്

കെയ്‌റോ| WEBDUNIA|
PRO
സര്‍ക്കാരിനെതിരെ ഈജിപ്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിനു കുലുക്കമില്ല. പ്രക്ഷോഭം തുടങ്ങിയ ശേഷം ആദ്യമായി ടിവിയില്‍ പ്രത്യക്ഷപ്പെട്ട മുബാറക് താന്‍ മന്ത്രിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും നാളെ പുതിയ മന്ത്രിസഭ നിലവില്‍ വരുമെന്നും ജനങ്ങളെ അറിയിച്ചു.

പുതിയ മന്ത്രിസഭ രാജ്യത്ത് സാമ്പത്തികവും രാഷ്ട്രീയവുമായ പരിഷ്കരണം നടത്തുമെന്ന് ടിവി സന്ദേശത്തില്‍ പറഞ്ഞ മുബാറക് പക്ഷേ തന്റെ അധികാരം കുറയ്ക്കുന്നതിനെ കുറിച്ച് വ്യക്തമായ സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല.

മുബാറക് ഭരണകൂടത്തിനെതിരെ കെയ്‌റോയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ നാല് ദിവസം പിന്നിട്ടപ്പോള്‍ മരിച്ചവരുടെ എണ്ണം 27 ആയി. വെള്ളിയാഴ്ച നടന്ന പ്രക്ഷോഭത്തില്‍ സൂയസില്‍ 13 പേരും കെയ്‌റോയില്‍ അഞ്ച് പേരും മന്‍‌സുരയില്‍ രണ്ട് പേരും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുബാറക്കിന്റെ നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാരിനു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് അന്താരാഷ്ട്ര ആണവോര്‍ജ്ജ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ മുഹമ്മദ് എല്‍‌ബറാദി ഈജിപ്തില്‍ തിരിച്ചെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :