അമേരിക്കയുടെ അഫ്ഗാനിസ്ഥാന് നയം പൂര്‍ണ്ണ പരാജയമായിരുന്നെന്ന് പാകിസ്ഥാന്. ലോക സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കവേ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയാണ് വാഷിംഗ്ടണിനന്റെ അഫ്ഗാന് നയത്തെ വിമര്‍ശിച്ചത്. ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിച്ചത് പാകിസ്ഥാനാണെന്നും ഗിലാനി അഭിപ്രായപ്പെട്ടു.
സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ പാകിസ്ഥാനടക്കമുള്ള വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഗിലാനി ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന നടപടികളില്‍ പാകിസ്ഥാന് സുപ്രധാന പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാകിസ്ഥാന്റെ പരമാധികാരം അംഗീകരിക്കാനും പ്രദേശത്ത് അമേരിക്ക നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാനും ഗിലാനി യുഎസ് പ്രസിഡന്റ് ബരക് ഒബാമയോട് ആവശ്യപ്പെട്ടിരുന്നു. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് പറഞ്ഞ ഗിലാനി പാക് അഫ്ഗാന് അതിര്‍ത്തിയിലെ ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവയ്ക്കാനും ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.