കീവ്|
WEBDUNIA|
Last Modified തിങ്കള്‍, 24 മാര്‍ച്ച് 2014 (12:38 IST)
PRO
ക്രിമിയയിലെ ബെല്ബെക്കിലെ യുക്രൈന് നിയന്ത്രണത്തിലുള്ള വ്യോമതാവളം റഷ്യന്‍ പട്ടാളം പിടിച്ചെടുത്തു. ഇതിനുപുറമേ ക്രിമിയയിലെ ഏക അന്തര്‍വാഹിനിയും യുദ്ധക്കപ്പലും റഷ്യന്‍ പട്ടാളം പിടിച്ചെടുത്തു.
ഇതോടെ ക്രിമിയ പൂര്‍ണമായും റഷ്യയുടെ അധീനതയിലായി. ബെല്ബെക്കിലെ വ്യോമതാവളം റഷ്യന്‍ പട്ടാളം ദിവസങ്ങള്‍ക്കുമുമ്പേ വളഞ്ഞിരുന്നു. ശനിയാഴ്ച സൈനിക വാഹനത്തിലെത്തിയ റഷ്യന്‍ പട്ടാളം വെടിവെപ്പും ഗ്രനേഡ് ആക്രമണവും നടത്തി. കാര്യമായ ചെറുത്തുനില്‍പ്പ് കൂടാതെയാണ് യുക്രൈന് സൈന്യം കീഴടങ്ങിയത്.
ക്രിമിയയെ റഷ്യന്‍ ഫെഡറേഷനില്‍ കൂട്ടിച്ചേര്‍ക്കുന്ന നിയമത്തില്‍ പ്രസിഡന്റ് പുടിന് ഒപ്പുവെച്ചതിന് മണിക്കൂറുകള്‍ക്കകമാണ് സംഭവം. ശനിയാഴ്ച നോവൊഫെഡ്രോവിക്കിലുള്ള നാവികതാവളവും റഷ്യ ഏറ്റെടുത്തിരുന്നു.