യുക്രൈന്‍ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണം: ഒബാമ

വാഷിങ്ടണ്‍| WEBDUNIA|
PRO
PRO
യുക്രൈന്‍ പ്രതിസന്ധിയ്ക്ക് നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു.

ഒരു മണിക്കൂര്‍നീണ്ട ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് റഷ്യയുടെ താത്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ യുക്രൈനിലെ ജനങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും സ്വീകാര്യമായ പരിഹാരം യുക്രൈന്‍ വിഷയത്തില്‍ കണ്ടെത്തണമെന്ന് ഒബാമ ആവശ്യപ്പെട്ടു.

യുക്രൈനും റഷ്യയും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഒബാമ മുന്നോട്ടുവച്ചു. യുക്രൈന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര നിരീക്ഷകരെ നിയോഗിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടു. യുക്രൈനിലുള്ള റഷ്യന്‍ സൈന്യം പിന്മാറണം, യുക്രൈനില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്തുണ നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഒബാമ മുന്നോട്ടുവച്ചിട്ടുണ്ട്.

ക്രിമിയയില്‍ നടത്തിയ അധിനിവേശം യുക്രൈന്റെ പരമാധികാരത്തെ വെല്ലുവിളിക്കലാണെന്ന് ഒബാമ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് യൂറോപ്യന്‍ സഖ്യാരാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്കയ്ക്ക് റഷ്യയ്‌ക്കെതിരായ നടപടികള്‍ സ്വീകരിക്കേണ്ടിവന്നതെന്നും ഒബാമ വിശദീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :