യുകെ വിസാനിയന്ത്രണം ഏര്‍പ്പെടുത്തും

ലണ്ടന്‍| WEBDUNIA|
കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിന്‍റെ ഭാഗമായി യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുമുള്ള താല്‍ക്കാലിക വിസകള്‍ക്ക് ബ്രിട്ടന്‍ നിയന്ത്രണമേര്‍പ്പെടുത്തും.

‘സ്പോണ്‍സേഡ് ഫാമിലി വിസിറ്റ്സ്‘ സംവിധാനത്തിലൂടെ നല്‍കിവരുന്ന വിസകളാണ് നിയന്ത്രിക്കുക. സന്ദര്‍ശക വിസയില്‍ കുടുംബത്തെയോ സുഹൃത്തുക്കളെയോ കൊണ്ടു വരുന്നവര്‍ 1000 പൌണ്‍ടിന്‍റെ ബോണ്ട് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യാന്‍ അധികൃതര്‍ ആലോചികുന്നതായി സൂചനയുണ്ട്.

സന്ദര്‍ശക വിസകള്‍ക്ക് മൂന്നു മുതല്‍ ആറുമാസം വരെ നിയന്ത്രണം കൊണ്ടുവരാന്‍ സാദ്ധ്യതയുണ്ട്. ഇതുമൂലം യൂറോപ്യന്‍ യൂണിയനു പുറത്തു നിന്ന് വര്‍ഷം തോറും ബ്രിട്ടന്‍ സന്ദര്‍ശിക്കാനെത്തുന്ന നിരവധിപേര്‍ ബുദ്ധിമുട്ടിലാകും.


“ അടുത്ത പന്ത്രണ്ടു മാസങ്ങളില്‍ ഇമിഗ്രേഷന്‍ രംഗത്തെ വലിയ മാറ്റങ്ങള്‍ നമുക്ക് കാണാനാകും. വിദേശ സന്ദര്‍ശകര്‍ അവരുടെ വഴി മാറ്റേണ്ടി വരും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ” ഇമിഗ്രേഷന്‍ മന്ത്രി ലിയാം ബിനേ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :