വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified വെള്ളി, 28 ജൂണ്‍ 2013 (11:28 IST)
PRO
അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് അമേരിക്കന്‍ സെനറ്റ് കുടിയേറ്റ ബില്‍ പാസാക്കി. 88 വോട്ടുകള്‍ക്കായിരുന്നു ബില്‍ സെനറ്റ് പാസാക്കിയത്. പ്രതിനിധി സഭ പരിഗണിച്ചാല്‍ മാത്രമെ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പു വയ്ക്കു.
ബില്ലിലെ ചില വ്യവസ്ഥകള്‍ എച്ച്1 ബി വിസയില്‍ അമേരിക്കയിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യയിലെ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ്. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്റോ അടക്കമുള്ള കമ്പനികള്‍ക്ക് ഈ നിയമം തിരിച്ചടി ആകും. അമേരിക്കയിലെ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്ന് ആരോപണമുയര്‍ന്നിരുന്നു.
ബോര്‍ഡര്‍ സെക്യൂരിറ്റി, ഇക്കണോമിക് ഓപ്പര്‍ച്യുണിറ്റി, ആന്റ് ഇമിഗ്രേഷന്‍ മോഡേര്‍ണൈസേഷന്‍ ആക്ട് 2013 എന്നതാണ് ബില്ലിന്റെ പേര്. 2011 ഡിസംബര്‍ 31ന് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുക എന്നതാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശം
അമേരിക്കയില്‍ 1.1 കോടി അനധികൃത കുടിയേറ്റക്കാരുണ്ട്. ഇതില്‍ 2.6 ലക്ഷം ഇന്ത്യക്കാരാണ്. പുതിയ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ശക്തമായ അതിര്‍ത്തി സുരക്ഷ സംവിധാനം തുടങ്ങിയവയും ബില്‍ മുന്നോട്ട് വയ്ക്കുന്നു.