യുഎസ് കോണ്‍ഗ്രസിന് ഒബാമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
വാഷിംഗ്ടണ്‍|
WEBDUNIA|
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാര്‍ സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചത്.
2008 ഒക്ടോബര്‍ നാല് മുതല്‍ 2009 ജൂണ്‍ മുപ്പത് വരെയുള്ള റിപ്പോര്‍ട്ടാണ് ഒബാമ ഇന്ന് സമര്‍പ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ സഹകരണത്തിന്റെ പുരോഗതി സംബന്ധിച്ച് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഹൌസ്, സെനറ്റ് സമിതികളിലെ അംഗങ്ങളെ ഒബാമ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ധരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തിയിട്ടില്ല. ഇന്തോ-യുഎസ് ആണവ സഹകരണ കരാര്‍, 2008ലെ ആണവ നിര്‍വ്യാപന നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് യുഎസ് പ്രസിഡന്റ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കരാര്‍ നടപ്പാക്കുന്നതിന്റെ ഓരോ ഘട്ടവും പ്രസിഡന്റ് കോണ്‍ഗ്രസിനെ അറിയിക്കണമെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.