യുഎസും സൌദിയും വമ്പന്‍ ആയുധകരാറില്‍

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2010 (10:41 IST)
യുഎസും സൌദിയും ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ആയുധ കരാറില്‍ ഏര്‍പ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ 60 ബില്യന്‍ യുഎസ് ഡോളറിന്റെ (ഏകദേശം 2,70,000 കോടി രൂപ) പ്രതിരോധ കരാറിലാണ് ഏര്‍പ്പെടുന്നത്.

കരാര്‍ പ്രകാരം, 84 എഫ് - 15 യുദ്ധ വിമാനങ്ങളും 70 അപ്പാച്ചെ ഹെലികോപ്ടറുകളും 72 ബ്ലാക് ഹാക്ക് ഹെലികോപ്ടറുകളും നിരവധി ഭാരം കുറഞ്ഞ ഹെലികോപ്ടറുകളും യുഎസ് സൌദിക്ക് നല്‍കും. കരാര്‍ അനുസരിച്ച് 70 എഫ് -15 യുദ്ധ വിമാനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നുമുണ്ട്.

ഇറാന്റെ മിസൈല്‍ ശേഖരം ഭീഷണി ഉയര്‍ത്തുന്നതു കാരണമാണ് സൌദി ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടുന്നത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ കരാര്‍ പൂര്‍ത്തിയാവുമെന്ന് യുഎസ് വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :