യു എസില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 21 പേരെ കാണാതായിട്ടുണ്ട്. യു എസ് സ്റ്റേറ്റ് അയ പടിഞ്ഞാറന്‍ വിര്‍ജീനിയയില്‍ ആണ് സ്ഫോടനമുണ്ടായത്. അതേസമയം ഖനി കമ്പനിയോ സര്‍ക്കാരോ അപകടത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പടിഞ്ഞാറന്‍ വിര്‍ജീനിയയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഖാനിയിലാണു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2006ല്‍ യു എസിലെ സാഗോ കല്ക്കരിഖനിയില് ഉണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു.