യു എസിലെ അറ്റ്‌ലാന്റയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു. ബന്ന ഗ്രോസറിലെ ഇന്‍വിന്‍ സ്ട്രീറ്റില്‍ കട നടത്തുന്ന സുഹൃദ് ദാസ് (48) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് അജ്ഞാതന്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
സുഹൃദ് ദാസ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു എന്ന് പൊലീസ് പറഞ്ഞു. രാത്രി കട അടയ്ക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് സൂചന.
മുഖം മൂടി ധരിച്ച അക്രമിയുടെ ദൃശ്യം കടയിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഇത് പരിശോധിച്ചു വരികയാണ്.