പലസ്‌തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റേതു സ്വാഭാവിക മരണമായിരുന്നുവെന്ന് റഷ്യ. അറാഫാത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പഠനവിധേയമാക്കുന്ന റഷ്യന്‍ ഫോറന്‍സിക് വിദഗ്ധരാണ് ഇക്കാര്യം കണ്ടെത്തിയത്.
അറഫാത്തിനെ മാരകവിഷം കുത്തിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന വാദം അവര്‍ തള്ളിക്കളഞ്ഞു. 2004 നവംബര്‍ 11ന് ആണ് അറഫാത്ത് മരിച്ചത്. മരണകാരണം എന്താണെന്ന് ഇതുവരെ ആര്‍ക്കും അറിയില്ലായിരുന്നു. കാരണം, അന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്നു മൃതദേഹപരിശോധന നടത്തിയിരുന്നില്ല.