മൊറട്ടോറിയം അവസാനിപ്പിച്ചാല്‍ തിരിച്ചടി ഗുരുതരമായിരിക്കും: താലിബാന്‍

പെഷാവര്‍| WEBDUNIA| Last Modified ബുധന്‍, 14 ഓഗസ്റ്റ് 2013 (18:22 IST)
PTI
വധശിക്ഷയ്ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം അവസാനിപ്പിച്ച് ഭീകരരെ തൂക്കിലേറ്റാന്‍ തീരുമാനിച്ചാല്‍ തിരിച്ചടി ഗുരുതരമായിരിക്കുമെന്ന് താലിബാന്‍ വ്യക്തമാക്കി‍.

തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബി താലിബാനിലും തെക്കന്‍ പഞ്ചാബിലും വസീറിസ്ഥാനിലും ഭീഷണി ലഘുലേഖകള്‍ വിതരണം ചെയ്തത്. കമാന്‍ഡര്‍ വാലിയുര്‍ റഹ്മാന്‍ കൊല്ലപ്പെട്ട ഡ്രോണ്‍ ആക്രമണം അമേരിക്കന്‍ അനുകൂലികളായ പാക് ജനറല്‍മാരുടെ ഗൂഢാലോചനയുടെ ഫലമാണെന്നും താലിബാന്‍ കുറ്റപ്പെടുത്തി.

ഇപ്പോള്‍ കാത്തുകഴിയുന്ന ഏതെങ്കിലും ഭീകരരെ തൂക്കിലേറ്റിയാല്‍ സര്‍ക്കാരുമായി യുദ്ധാവസ്ഥയിലാകുമെന്നാണ് ഭീഷണി. സൈന്യത്തെ പാക് സര്‍ക്കാര്‍ അന്ധമായി പിന്തുടരരുത്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി സൈന്യം രാഷ്ട്രീയകക്ഷികളെ ഉപയോഗിക്കുകയാണെന്നാണ് താലിബാന്‍ ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :