പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സന്റെ ലോസ് ഏഞ്ചലസിലെ ബംഗ്ലാവില്‍ അദ്ദേഹത്തിന്റെ പ്രേതമുണ്ടെന്ന് അയല്‍ക്കാര്‍. ലോസ് ഏഞ്ചലസിലെ ബെവര്‍ലി ഹില്‍സിലെ ബംഗ്ലാവില്‍ അദ്ദേഹം പ്രേതമായെത്തി പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും കാണാറുണ്ട് എന്നാണ് അയല്‍ക്കാര്‍ പറയുന്നത്.
2009 ജൂണ്‍ 25-ന് ഈ ബംഗ്ലാവിലാണ് ജാക്സണ്‍ മരിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രേതം ബംഗ്ലാവില്‍ പാട്ടു പാടുകയും നൃത്തം ചെയ്യുകയുമാണ്. ജാക്സന്റെ 'ത്രില്ലര്‍' എന്ന ആല്‍ബത്തിലേത് പോലെയാണ് പ്രേതം പെരുമാറുന്നത്.
'ത്രില്ലര്‍' ആല്‍ബത്തിന്റെ ആശയം മരണാനന്തര ജീവിതമാണ്. അതുപോലെ ജാക്സണ്‍ പ്രേതമായി തിരിച്ചെത്തിയിരിക്കുകയാണെന്ന് അയല്‍ക്കാര്‍ വിശ്വസിക്കുന്നു.