മെക്സിക്കോ സിറ്റി|
WEBDUNIA|
Last Modified തിങ്കള്‍, 20 ഫെബ്രുവരി 2012 (11:24 IST)
മെക്സിക്കോയിലെ ജയിലിലുണ്ടായ കലാപത്തില്‍ 44 തടവുകാര്‍ കൊല്ലപ്പെട്ടു. ന്യുവോ ലിയോണിലെ വടക്കന്‍ നഗരമായ അപോഡകയിലെ ജയിലിലാണ് കലാപം ഉണ്ടായത്. മയക്കുമരുന്നു മാഫിയ സംഘങ്ങളില്‍പ്പെട്ടവരാണ് പരസ്പരം ഏറ്റുമുട്ടിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ ഡയറക്ടര്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡുമാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു ബ്ലോക്കുകള്‍ക്കിടയിലെ ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കലാപത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് മണിക്കൂര്‍ പണിപ്പെട്ടാണ് പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
ഏതാനും തടവുകാരെ കാണാതായിട്ടുണ്ട്. മെക്സിക്കോയിലെ ജയിലുകളില്‍ 2006 മുതല്‍ ഉണ്ടായ ഏറ്റുമുട്ടലുകളില്‍ 47,500 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.