മൂന്ന് വയസ്സുകാരന്‍ മദ്യത്തിന് അടിമ!

ലണ്ടന്‍| WEBDUNIA|
PRO
മൂന്ന് വയസ്സുള്ള ഒരു കുട്ടി മദ്യത്തിന് അടിമയാവുകയോ? വാര്‍ത്ത ശരിയാണോ എന്ന് സംശയം തോന്നിയേക്കാം. എന്നാല്‍, സംഭവം സത്യമാണ്. ബ്രിട്ടണിലുള്ള ഈ മൂന്ന് വയസ്സുകാരന് മദ്യലഹരിയില്‍ നിന്ന് മോചനം നേടാന്‍ ചികിത്സ നല്‍കിവരികയാണ്!

ടുണ്ടിയില്‍ നിന്നുള്ള ഒരു എട്ടുവയസ്സുകാരിയാണ് ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ മദ്യപാന അടിമയെന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. എന്നാല്‍, എട്ട് വയസ്സുകാരിയുടെ കഥ വിസ്മൃതിയിലാക്കാന്‍ തക്കവണ്ണമുള്ള ഞെട്ടലാണ് മൂന്നുവയസ്സുകാരന്‍ നല്‍കുന്നത്.

ബ്രിട്ടണിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ് സ്വദേശിയാണ് മദ്യലഹരിക്ക് അടിമപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന് ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ മൂന്ന് വയസ്സുകാരന് ആറ് മാസത്തോളം തുടര്‍ച്ചയായി മദ്യം നല്‍കിയിട്ടുണ്ട് എന്നാണ് കരുതുന്നത്.

മദ്യം അകത്ത് ചെല്ലാത്തതിനാല്‍ കുട്ടിക്ക് വിറയലും മാനസിക നിലയില്‍ പെട്ടെന്നുള്ള മാറ്റങ്ങളും ഉണ്ടെന്ന് ലഹരി വിമോചന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പ്രായം കുറഞ്ഞ ‘കുടിയനെ’ ചികിത്സിക്കുന്ന ‘ഹാര്‍ട്ട് ഓഫ് ഇംഗ്ലണ്ട് എന്‍‌എച്ച്‌എസ് ട്രസ്റ്റ്’ 2008 മുതല്‍ 2010 വരെ 12 കുട്ടികള്‍ക്ക് ലഹരിമുക്തിക്ക് ചികിത്സ നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :