മുസ്ലീം പള്ളികള്‍ക്ക് നേരെ ആക്രമണം: 12 പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്‌| WEBDUNIA| Last Modified ബുധന്‍, 24 ജൂലൈ 2013 (11:29 IST)
PRO
ഇറാഖില്‍ സുന്നി മുസ്ലീം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ബഗ്ദാദ്‌, കിര്‍കുക്ക്‌ എന്നിവിടങ്ങളിലാണ്‌ ആക്രമണം നടന്നത്‌.

റംസാന്‍ വ്രത പ്രാര്‍ഥനകള്‍ നടന്നുകൊണ്ടിരിക്കെ വിവിധയിടങ്ങളിലെ നാലു പള്ളികളിലാണ് ആക്രമണങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാഖില്‍ സുന്നി- ഷിയാ സംഘര്‍ഷം വര്‍ധിച്ചു വരികയാണ്‌. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ കലാപത്തിലും ആക്രമണത്തിലും പതിനായിരക്കണക്കിനാളുകളാണ്‌ ഇവിടെ കൊല്ലപ്പെട്ടത്‌.

ഈ മാസം ഇതുവരെ വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം 630 കവിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :