മുസഫര്‍നഗര്‍ കലാപം തടയാതിരിക്കാന്‍ പൊലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി

മുസഫര്‍നഗര്‍| WEBDUNIA|
PRO
PRO
കലാപം തടയാതിരിക്കാന്‍ പൊലീസിനുമേല്‍ സമ്മര്‍ദ്ദംചെലുത്തിയില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്‍. തെറ്റുകാരനെങ്കില്‍ ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്ന് അസം ഖാന്‍ പറഞ്ഞു.

കലാപം തടയുന്നതില്‍ നിന്ന് രാഷ്ട്രീയ നേതൃത്വം തടഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. അസംഖാന്റെ നിര്‍ദേശം പാലിക്കുകയായിരുന്നു തങ്ങളെന്നും പൊലീസുകാര്‍ പറഞ്ഞിരുന്നു.

അതിനിടെ കലാപത്തിന് പ്രേരണ നല്‍കിയ വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി എംഎല്‍എ സംഗീത് സിംഗ് താന്‍ അറസ്റ്റ് വരിക്കാന്‍ തയാറാണെന്ന് അറിയിച്ചു. കലാപത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും സംഗീത് സിംഗ് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :