കറാച്ചി|
WEBDUNIA|
Last Modified വ്യാഴം, 26 ഫെബ്രുവരി 2009 (09:25 IST)
പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് രാഷ്ട്രീയ തിരിച്ചുവരവിന് ശ്രമിക്കുകയാണോ? പാകിസ്ഥാനിലെ പുതിയ സംഭവ വികാസങ്ങള്‍ മുഷാറഫ് തിരിച്ചുവരുന്നതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് മുഷാറഫ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
അതേസമയം, വിവിധ രാഷ്ട്രീയ നേതാക്കളുമായി മുഷാറഫ് കൂടിക്കാഴ്ച നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. പിഎംഎല്‍-എഫ് നേതാവ് പിര്‍ പഗാരയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്. സമകാലിക രാഷ്ട്രീയ അവസ്ഥയാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് വാര്‍ത്ത. സമീപ ഭാവിയില്‍ സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
പഗാര വഴി പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കടുത്ത മുന്നറിയിപ്പ് നല്‍കുകയാണ് മുഷാറഫിന്റെ ലക്ഷ്യം. ഗിലാനിയുടെ അടുത്ത ബന്ധുവാണ് പഗാര. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പഗാര നിഷേധിച്ചിട്ടുണ്ട്. സൌഹൃദ സംഭാഷണം മാത്രമാണ് മുഷാറഫ് തന്നോട് നടത്തിയതെന്ന് പഗാര പറഞ്ഞു.
പാക് പട്ടാള മേധാവിയായിരുന്ന മുഷാറഫ് രാഷ്ട്രീയ അട്ടിമറിയിലൂടെയായിരുന്നു പാകിസ്ഥാന് പ്രസിഡന്റായത്. അധികാരമേറ്റെടുത്ത ഉടനെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ നാടുകടത്തിയ മുഷാറഫ് തികച്ചും സ്വേച്ഛാധിപത്യപരമായ ഭരണമാണ് കാഴ്ച വച്ചത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതോടെ അധികാരമൊഴിയാന്‍ മുഷാറഫ് നിര്‍ബന്ധിതനാകുകയായിരുന്നു.