മുംബൈ: ഉദ്-ദാവ തലവന്‍ അറസ്റ്റില്‍

റാവല്പിണ്ടി| WEBDUNIA| Last Modified ചൊവ്വ, 17 ഫെബ്രുവരി 2009 (14:59 IST)
നവംബറിലെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ജമാത്ത്-ഉദ്-ദാവ തലവന്‍ നാസിര്‍ അഹമ്മദിനെ അറ്സ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പാക് പൌരന്മാര്‍ക്ക് പങ്കുണ്ടെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് നാസിറിനെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

എന്നാല്‍ എവിടെ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ല. നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുടെ രാഷ്ട്രീയ വിഭാഗമാണ് ഉദ്-ദാവ. പാക് സൈന്യത്തില്‍ കേണലായി പ്രവര്‍ത്തിച്ച വ്യക്തിയാണ് നാസിര്‍ അഹമ്മദ്. കഴിഞ്ഞ ഒരുമാസമായി ഇയാള്‍ വീട്ടുതടങ്കലിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നാസിറിനേയും മറ്റ് ഏഴ് പേരെയും ഡിസംബറില്‍ പാകിസ്ഥാന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭീകരര്‍ക്കെതിരെ നടപടി എടുക്കണമെന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ തടങ്കല്‍ ഒരു പാക് കോടതി 60 ദിവസത്തേയ്ക്ക് നീട്ടുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ മുംബൈ ആക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ലഷ്കര്‍ നേതാവ് സാക്കിര്‍ ഹുസൈന്‍ ലഖ്‌വിയെ 14 ദിവസത്തേയ്ക്ക് എഫ്‌ഐഎ കസ്റ്റഡിയില്‍ വിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :