മുംബൈ ആക്രമണം: പിന്നില്‍ ലഷ്കര്‍

ഇസ്‌ലാമബാദ്| WEBDUNIA| Last Modified ശനി, 18 ജൂലൈ 2009 (10:23 IST)
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കര്‍ - ഇ -തൊയ്ബയാണെന്ന് പാകിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആക്രമണത്തിന്‍റെ സൂത്രധാരന്‍ ലഷ്കര്‍ - ഇ -തൊയ്ബ തലവന്‍ സക്കിവുര്‍ റഹ്‌മാന്‍ ലാഖ്‌വിയാണെന്നും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കസ്റ്റഡിയിലുള്ള അജമല്‍ ആ‍മിര്‍ കസബ് പാകിസ്ഥാന്‍ സ്വദേശിയാനെന്ന് പാകിസ്ഥാന്‍ സമ്മതിച്ചു.

കസബ് പാകിസ്ഥാന്‍ സ്വദേശിയാണെന്ന് ആദ്യമായാണ് പാകിസ്ഥാന്‍ സ്ഥിരീകരിക്കുന്നത്. നേരത്തെ പലതവണ കസബിന്‍റെ പൌരത്വം പാകിസ്ഥാന്‍ നിഷേധിച്ചിട്ടുണ്ട്. ലഖ്‌വി അടക്കമുള്ള ലഷ്കര്‍ നേതാക്കളുടെ കേസ് ഉടന്‍ തന്നെ വിചാരണ തുടങ്ങുമെന്ന് ഏതാനും ആഴ്ച മുന്‍പ് പാകിസ്ഥാന്‍ പ്രസ്താവിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :