വത്തിക്കാന്‍: |
WEBDUNIA|
Last Modified തിങ്കള്‍, 25 ഫെബ്രുവരി 2013 (18:51 IST)
PRO
PRO
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച്ചക്കും പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിനുമായി ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാര്‍ റോമിലേക്ക് യാത്ര തിരിക്കും. സീറോ മലബാര്‍ സഭാ തലവന്‍ ജോര്‍ജ്ജ് ആലഞ്ചേരി വത്തിക്കാനിലേക്ക് യാത്രതിരിച്ചു. പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് മാര്‍ച്ച് ആദ്യ ആഴ്ച്ചയില്‍ തുടക്കമാവും.
സീറോമലങ്കര സഭാ അധ്യക്ഷന്‍ ബസോലിയോസ് മാര്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവ ചൊവ്വാഴ്ച പുറപ്പെടും. റാഞ്ചി, മുംബൈ ആര്‍ച്ച് ബിഷപ്പുമാരായ കര്‍ദ്ദിനാള്‍ ടെലസോഫോര്‍ ടോപ്പോ, കര്‍ദ്ദിനാള്‍ ഓസ്ഫാള്‍ ഗ്രേഷ്യസ് എന്നിവര്‍ അടുത്ത ദിവസങ്ങളില്‍ റോമിലെത്തും.
മാര്‍പാപ്പമാരുടെ മരണത്തിനു ശേഷം പതിനഞ്ച് ദിവസങ്ങള്‍ക്കു ശേഷമാണ് കോണ്‍ക്ലേവ് വിളിച്ചു ചേര്‍ക്കുക. പുതിയ സാഹചര്യത്തില്‍ നിയമത്തില്‍ മാറ്റം വരുത്തും. കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ സൊഡാനോയാണ് കോണ്‍ക്ലേവ് വിളിച്ചു ചേര്‍ക്കുന്നത്. എന്നാല്‍ 80 വയസ്സ് കഴിഞ്ഞ ആഞ്ചലോയ്ക്ക് പകരം കര്‍ദ്ദിനാള്‍ പര്‍ച്ചീസിയോ ബര്‍തോനെയായിരിക്കും കോണ്‍ക്ലേവിന് നേതൃത്വം നല്‍കുക. മിലാനാ ആര്‍ച്ച് ബിഷപ്പ് ആഞ്ചലൊ സ്‌കോളയ്ക്കാണ് പുതിയ മാര്‍പാപ്പയാകാന്‍ കൂടുതല്‍ സാധ്യത.