മാര്‍പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുത്തത് 30 ലക്ഷം പേര്‍

റിയോ ഡി ജനീറോ | WEBDUNIA|
PRO
ബ്രസീലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുത്തത് മുപ്പത് ലക്ഷത്തോളം പേര്‍. റിയോ ഡി ജനീറോയിലെ കോപ്പക്കബാന ബീച്ചില്‍ വെച്ച് നടന്ന കുര്‍ബാനയിലാണ് ലക്ഷങ്ങള്‍ പങ്കെടുത്തത്.

മാര്‍പാപ്പയുടെ ബ്രസീലിയന്‍ സന്ദര്‍ശനം വന്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അവസാന ദിവസമാണ് വലിയ ഒരു കുര്‍ബാന നടന്നത്. ഏകദേശം 30 ലക്ഷം കത്തോലിക്ക വിശ്വാസികള്‍ പങ്കെടുത്തെന്നണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോപ്പ് ഫ്രാന്‍സിസ് തന്നെ കാണാനെത്തിയ ജനങ്ങള്‍ക്കിടയിലൂടെ നടക്കുകയും കുഞ്ഞുങ്ങളെ ചുംബിക്കുകയും ചെയ്തു.

പോപ്പിന്റെ ബ്രസീല്‍ സന്ദര്‍ശനം ആവേശകരമായിരുന്നുവെന്നാണ് വത്തിക്കാന്‍ പ്രതികരിച്ചത്. പോപ്പ് ഫ്രാന്‍സിസിന്റെ ഏഴ് ദിവസം നീണ്ട സന്ദര്‍ശനം മുഴുവനായും ബ്രസീലിയന്‍ ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :