മാന്‍ ബുക്കര്‍ പുരസ്കാരത്തിന് ഇനി പൗരത്വം പ്രശ്നമാകില്ല!

WEBDUNIA|
PRO
PRO
ഇനിമുതല്‍ മാന്‍ ബുക്കര്‍ പുരസ്കാരത്തിന് പൗരത്വം പ്രശ്നമാകില്ല. നിലവില്‍ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍, യുകെ, അയര്‍ലന്‍ഡ്‌ എന്നിവിടങ്ങളിലെ എഴുത്തുകാര്‍ക്കാണ് ബുക്കര്‍ പുരസ്കാരം നല്‍കുന്നത്. ബുക്കര്‍ ഫൗണ്ടേഷന്‍ നിയമം മാറ്റിയത്തോടെ അടുത്ത വര്‍ഷം മുതല്‍ ബുക്കര്‍ പുരസ്കാരത്തിന്‌ അപേക്ഷിക്കാന്‍ എഴുത്തുകാരുടെ പൗരത്വം പ്രശ്നമാകില്ല.

ബുക്കര്‍ പ്രൈസ്‌ ഫൗണ്ടേഷന്‍ ലിറ്റററി ഡയറക്ടര്‍ ഇയോണ്‍ ട്രെവിനാണ് തീരുമാനം പ്രഖ്യാപിച്ചത്. 2014 മുതല്‍ ബുക്കര്‍ പുരസ്കാരം നേടുന്നവര്‍ക്ക്‌ ഉറപ്പിച്ച് പറയാം, ഇംഗ്ലീഷിലെ ഏറ്റവും മികച്ച എഴുത്തുകാരനാണ് താനെന്ന് എന്ന് പറഞ്ഞുകൊണ്ടാണ് ട്രെവിന്‍ തീരുമാനം അറിയിച്ചത്.

ഇംഗ്ലീഷ്‌ ഭാഷയില്‍ ബ്രിട്ടനില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏതു പുസ്‌തകവും ഇനി ബുക്കര്‍ പുരസ്കാരത്തിനായി പരിഗണിക്കും. നിയമം മാറുന്നതോടെ മല്‍സരം വളരെ കടുത്തതാകും. ലോക എഴുത്തുകാരുടെ സൃഷ്ടികളോടായിരിക്കും ഇനി ബുക്കര്‍ പുരസ്കാരത്തിനായി മത്സരിക്കേണ്ടത്.

ബുക്കര്‍ പുരസ്കാരത്തിനുള്ള നിയമം മാറിയാല്‍ പുരസ്കാരം അമേരിക്കന്‍ എഴുത്തുകാരുടെ കുത്തകയാകുമെന്ന എതിര്‍വാദങ്ങള്‍ ശക്തമായി വന്നിരുന്നു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം തള്ളിയാണ് നിയമം മാറ്റാന്‍ തീരുമാനിച്ചത്.

ഇംഗ്ലീഷ്‌ സാഹിത്യത്തിലെ ഏറ്റവും ഉന്നത പുരസ്കാരമായാ മാന്‍ ബുക്കര്‍ പുരസ്കാരത്തിന് അരക്കോടിയോളം രൂപ സമ്മാനത്തുകയുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :