മലേഷ്യന്‍ വിമാനത്തിന്‍റെ ബ്ലാക്‌ബോക്‌സിനായി തെരച്ചില്‍ ശക്തമാക്കി

പെര്‍ത്ത്| WEBDUNIA|
PRO
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സിനായി തെരച്ചില്‍ ശക്തമാക്കുന്നു. ബ്ലാക്‌ബോക്‌സിന്റെ ബാറ്ററിയുടെ ശേഷി രണ്ടു ദിവസത്തിനകം തീരുമെന്ന അടിസ്ഥാനത്തിലാണ് തെരച്ചില്‍ ശക്തമാക്കുന്നത്. തെരച്ചില്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് വ്യാപിപ്പിച്ചു. കാലാവധി തീര്‍ന്നാല്‍ ബ്ലാക്‌ബോക്‌സില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കുകയില്ല എന്നത് കണക്കിലെടുത്താണിത്.

ബാറ്ററിയുടെ ശേഷി ഈ മാസം മധ്യം വരെ നീളാമെന്നും ദുര്‍ബലമായ സിഗ്നലുകളെങ്കിലും ലഭിച്ചേക്കാമെന്നും വിദഗ്ദ്ധര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പൂര്‍ണമായും പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്നുവേണം കരുതാന്‍.

നാലാഴ്ച മുന്‍പ് കാണാതായ വിമാനത്തിനുവേണ്ടി ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും രണ്ട് യുദ്ധക്കപ്പലുകളാണ് കടലിനടിയില്‍ തിരച്ചില്‍ നല്‍കുന്നത്. നൂറുകണക്കിന് കിലോമീറ്റര്‍ അകലത്തില്‍ നിലയുറപ്പിച്ചശേഷം രണ്ടു കപ്പലുകളും പരിശോധന നടത്തി പരസ്പരം സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു അന്തര്‍വാഹിനിയും തിരച്ചിലിനായി രംഗത്തുണ്ട്.

പത്ത് യുദ്ധവിമാനങ്ങളും അല്ലാത്ത നാലു വിമാനങ്ങളും ആകാശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. തെരച്ചില്‍ മേഖലയില്‍ നിരവധി രാഷ്ട്രങ്ങളുടെ കപ്പലുകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
‌‌‌‌‌‌‌‌‌‌‌‌‌
മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് തിരച്ചില്‍ പുരോഗതി വിലയിരുത്തുന്നതിനായി പ്രദേശം സന്ദര്‍ശിച്ചു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബാട്ടും അദ്ദേത്തിനൊപ്പം എത്തിയിരുന്നു. വിമാനം കണ്ടെത്തുന്നതുവരെ വിശ്രമമില്ലെന്ന് നജീബ് റസാഖ് പറഞ്ഞു. ഏറ്റവും ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് ടോണി അബട്ട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :