മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റിനെ വിളിച്ച അജ്ഞാത സ്ത്രീ ആര്?

ക്വലാലം‌പൂര്‍| WEBDUNIA|
PTI
PTI
കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ വിമാനത്തിന്റെ പൈലറ്റിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഒഴിയുന്നില്ല. പൈലറ്റിനെ ഒരു അജ്ഞാത യുവതി ഫോണില്‍ വിളിച്ച സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിമാനം ടേക്ക്- ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് യുവതി ക്യാപ്റ്റന്‍ സഹരിയ അഹമ്മദ് ഷായെ ഫോണില്‍ വിളിച്ചത്.

രണ്ട് മിനിറ്റ് നേരം പൈലറ്റ് ഈ യുവതിയുമായി ഫോണില്‍ സംസാരിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ ഫോണ്‍ നമ്പറിനെക്കുറിച്ച് അവര്‍ അന്വേഷണം നടത്തി. തെറ്റായ വിലാസം നല്‍കിയാണ് ഈ നമ്പര്‍ നേടിയിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി മറ്റാരോ നമ്പര്‍ കൈക്കലാക്കിയതാകാം എന്നും സംശയങ്ങളുണ്ട്.

വിമാനം കാണാതായതുമായി ബന്ധപ്പെട്ട് പൈലറ്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇയാളുടെ കോള്‍ റജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ നമ്പറില്‍ നിന്ന് കോള്‍ ലഭിച്ചതായി സൂചന ലഭിച്ചത്. ഈ സ്ത്രീയെ പൈലറ്റിന്റെ ഭാര്യയ്ക്ക് പരിചയമുണ്ടോ എന്നറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :