മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം ലഭിച്ചു

ക്വാലാലംപൂര്‍| WEBDUNIA|
PRO
PRO
മലേഷ്യന്‍ വിമാനം എംഎച്ച്‌ 370-യുടേതെന്നു കരുതുന്ന കടലില്‍ ഒഴുകി നടക്കുന്ന കൂടുതല്‍ അവശിഷ്‌ടങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചതായി അറിയിച്ചെന്ന്‌ മലേഷ്യന്‍ ഗതാഗത മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍. വിമാനം കാണാതായത്‌ സംബന്ധിച്ച്‌ നടത്താറുള്ള പ്രതിദിന പത്രസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്‌.

വിമാനം സഞ്ചരിക്കാന്‍ സാധ്യതയുള്ള ദക്ഷിണ ഇടനാഴിയില്‍ നിന്നാണ്‌ ഒഴുകി നടക്കുന്ന നിരവധി അവിഷ്‌ടങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചത്‌. 98 അടി നീളവും 72 വീതിയുമുള്ള ഭീമന്‍ വസ്‌തുവും കണ്ടെത്തിയ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ചിത്രത്തിലെ അവശിഷ്‌ടങ്ങള്‍ പരിശോധിക്കാനായി ചൈനീസ്‌ കപ്പലുകള്‍ മേഖലയിലേക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌.

നേരത്തേ ഓസ്‌ട്രേലിയന്‍ ഉപഗ്രഹത്തില്‍ നിന്നും വിമാനത്തിന്റെ അവശിഷ്‌ടങ്ങളുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ ലഭിച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രണ്ടായിരത്തിലേറെ കിലോമീറ്ററുകള്‍ അകലെയായിരുന്നു ഇത്‌. ഇവ കണ്ടെത്താനായി ഓസ്‌ട്രേലിയയും തെരച്ചില്‍ നടത്തുന്നുണ്ട്‌. വിമാനാവശിഷ്‌ടങ്ങള്‍ തന്നെയായിരിക്കുമെന്ന്‌ ഓസ്‌ട്രേലിയ ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട്‌ ഇവ ചരക്കു കപ്പലില്‍നിന്ന്‌ വീണുപോയ ഭീമന്‍ വസ്‌തുക്കള്‍ ആകാനും സാധ്യതയുണ്ടെന്ന്‌ ഓസ്‌ട്രേലിയ അറിയിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ ഉപഗ്രഹത്തിന്റെ ചിത്രങ്ങള്‍ സമുദ്രാന്തര്‍ ഭാഗത്തു നിന്നുള്ളവ ആയിരുന്നെങ്കില്‍ ഒഴുകി നടക്കുന്ന വസ്‌തുക്കളുടെ ചിത്രങ്ങളാണ്‌ ചൈനീസ്‌ ഉപഗ്രഹത്തിന്‌ ലഭിച്ചിരിക്കുന്നത്‌. വിമാനം കാണാതായി രണ്ടാഴ്‌ച കഴിഞ്ഞിട്ടും ഇതുവരെ വ്യക്‌തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :