മലേഷ്യന്‍ വിമാനം: സമുദ്രാതിര്‍ത്തിയിലെ ചൈനയുടെ തെരച്ചില്‍ ഇന്ത്യ വിലക്കി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ തെരച്ചില്‍ നടത്താനുള്ള ചൈനയുടെ ആവശ്യം ഇന്ത്യ വിലക്കി. കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചിലിനാണ് ചൈന അനുമതി ചോദിച്ചത്. 150 ചൈനീസ് യാത്രക്കാരാണ് കാണാതായ വിമാനത്തിലുള്ളത്.
ചൈനയുടെ നാല് യുദ്ധക്കപ്പലുകള്‍ അടങ്ങുന്ന വന്‍ സൈനികവ്യൂഹമാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച് തെരച്ചില്‍ നടത്താന്‍ അനുമതി ചോദിച്ചത്. ഇന്ത്യയുടെ ഐഎന്‍എസ് സരയു, കുംബിര്‍, കേസരി തുടങ്ങിയ യുദ്ധക്കപ്പലുകളും അത്യാധുനിക പോര് വിമാനങ്ങളും മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുന്നുണ്ട്. ഇവിടേക്ക് ചൈനയുടെ യുദ്ധക്കപ്പലുകള്‍ വരുന്നത് രണ്ട് രാജ്യങ്ങളുടേയും സൈനിക സഹകരണത്തിന് ഗുണകരമാകില്ലെന്ന് ഇന്ത്യ കരുതുന്നു.
വിമാനം വീണുവെന്ന് മലേഷ്യ പറഞ്ഞ പ്രദേശങ്ങളിലെല്ലാം ഇന്ത്യ തെരച്ചില്‍ നടത്തിക്കഴിഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രം, ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്റെ തീരം എന്നിവിടങ്ങളില്‍ ഇന്ത്യന്‍ നാവിക സേനയും എയര്‍ഫോഴ്സും മൂന്ന് ദിവസം നീണ്ട തെരച്ചിലാണ് നടത്തിയത്. സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിച്ചും ഇന്ത്യ അവിടെ തെരച്ചില്‍ നടത്തിയതാണ്. ഇനി ആ പ്രദേശത്ത് മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ചൈനീസ് അധികൃതരെ അറിയിച്ചത്.