താലിബാന് ഭീകരരുടെ വെടിയേറ്റ് ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുന്ന പാക് സാമൂഹ്യപ്രവര്‍ത്തക മലാല യൂസഫ്സായിക്ക് വീണ്ടും ശസ്ത്രക്രിയ. ബര്‍മിങ്ങ്ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ കഴിയുന്ന 15കാരിയായ മലാലയ്ക്ക് തലയോട്ടിയിലാണ് ശസ്ത്രക്രിയ നടത്തുക. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും ശസ്ത്രക്രിയ.
മലാലയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന് ഭീകരതയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് മലാലയ്ക്ക് വെടിയേറ്റത്. ഒക്ടോബര്‍ ഒമ്പതിന് സ്വാത് താഴ്വരയില് സ്കൂളില്‍ നിന്നു മടങ്ങുമ്പോഴാണ് മലാലയ്ക്കും സഹപാഠികളായ രണ്ടു പെണ്‍കുട്ടികള്‍ക്കും വെടിയേറ്റത്. ഗുരുതരാവസ്ഥയിലായ മലാലയെ ഒക്ടോബര്‍ 15ന് വിദഗ്ദ്ധ ചികില്‍സയ്ക്കായി ബ്രിട്ടനിലെ ആശുപത്രിയില്‍ എത്തിച്ചു.
മാലായയുടെ പിതാവിന് ബ്രിട്ടനിലെ പാക് കോണ്‍സുലേറ്റില്‍ ജോലി ലഭ്യമായിക്കിയിട്ടുണ്ട്. അതിനാല്‍ മലാല ഈ വര്‍ഷം ബ്രിട്ടനില്‍ തന്നെ തുടരാനാണ് സാധ്യത.