മലാലയെ കാണാന്‍ അജ്ഞാതര്‍ ആശുപത്രിയില്‍

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
വെടിയേറ്റ പാക് സാമൂഹ്യപ്രവര്‍ത്തക മലാല യൂസഫ്സായിയെ പ്രവേശിപ്പിച്ചിരിക്കുന്ന ലണ്ടനിലെ ആശുപത്രിയില്‍ അജ്ഞാത സന്ദര്‍ശകര്‍. അജ്ഞാതരായ രണ്ട് വ്യക്തികള്‍ ആണ് ബെര്‍മിംങ്ഹാം ക്വീന്‍സ് ആശുപത്രിയില്‍ എത്തിയത്. മലാലയുടെ ബന്ധുക്കള്‍ ആണെന്ന് അവകാശപ്പെട്ട ഇവര്‍ പെണ്‍കുട്ടിയെ കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ അകത്ത് പ്രവേശിപ്പിച്ചില്ല. പൊലീസ് ഇവരെ ചോദ്യം ചെയ്തു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്ന് പൊലീസ് അറിയിച്ചു. മലാലയുടെ ജീവന് യാതൊരു ഭീഷണിയും ഇല്ലെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.

വിദഗ്ദ്ധ ചിക്കിത്സയ്ക്കായി ബ്രിട്ടനിലേക്ക് മാറ്റിയ മാലാലയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :