ലണ്ടന്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
താലിബാന് ഭീകരരുടെ വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കൌമാരക്കാരി മലാല യൂസഫ്സായിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി. ലണ്ടനിലെ ബര്‍മിങ്ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ കഴിയുന്ന മലാല എഴുന്നേറ്റു നിന്നു, മുറിയിലൂടെ അല്പം നടക്കുകയും ചെയ്തു.
മലാലയ്ക്ക് എഴുതാനും സാധിക്കുന്നുണ്ട്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് മലാല എഴുത്തിലൂടെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മലാല പ്രസന്നവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പാകിസ്താനിലെ സ്വാത്തില്‍ വച്ച്, സ്കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് മലാലയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ഗുരുതരാവസ്ഥയില്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലാലയെ വിദഗ്ദ്ധ സിഹികിത്സയ്ക്കായി ലണ്ടനിലെത്തിക്കുകയായിരുന്നു.