മലാല, ഒബാമ, ജോര്‍ജ് രാജകുമാരന് എന്നിവര്‍ക്കൊപ്പം ‘പേഴ്സണ്‍ ഓഫ് ദ ഇയര്‍‘ ചുരുക്കപ്പട്ടികയില്‍ മോഡിയും
ന്യൂയോര്‍ക്ക്|
WEBDUNIA|
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ടൈം മാസികയുടെ 'പേഴ്സണ്‍ ഓഫ് ദി ഇയര്‍' ചുരുക്കപ്പട്ടികയില്‍.
ആദ്യഘട്ടത്തില്‍ത്തന്നെ 25 ശതമാനത്തോളം വായനക്കാരുടെ പിന്തുണ നേടാനും മോഡിക്ക് കഴിഞ്ഞതായാണ് റീപ്പോര്‍ട്ട്. നവംബര്‍ 20 വരെ2,650 ഓണ്‍ലൈന്‍ വോട്ട് മോഡിക്ക് അനുകൂലമാണ്. 42 അംഗ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരനാണ് മോഡി.
എഡ്വേര്‍ഡ് സ്നോഡനാണ് ഏഴ് ശതമാനം വോട്ടോടെ രണ്ടാംസ്ഥാനത്ത്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ ആബെ, താലിബാന് ഭീകരരുടെ വെടിയേറ്റ പാക് പെണ്‍കുട്ടി മലാല യൂസഫ് സായി.
ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിംഗ് എന്നീവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖര്‍. ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അനന്തരാവകാശിയും വില്യം രാജകുമാരന്റെ നാലുമാസം മാത്രം പ്രായമുള്ള മകനുമായ ജോര്‍ജ് രാജകുമാരനും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും പട്ടികയിലുണ്ട്.